രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു :കേരളമടക്കം ആശങ്കയിൽ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്നു. കേരളമടക്കം 11 സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്.യുപിയിലെ ലക്നൗവിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും.

മഹാരാഷ്ട്രയിൽ 59,907 പോസിറ്റീവ് കേസുകളും 332 മരണവും റിപ്പോർട്ട് ചെയ്തു.കർണാടകയിൽ 6976, ഉത്തർപ്രദേശിൽ 6023, ഡൽഹിയിൽ 5506, മധ്യപ്രദേശിൽ 4043 പുതിയ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും

Top