തെറ്റായ ഭൂപട ചിത്രീകരണം, ട്വിറ്ററിന് കത്തയച്ച് കേന്ദ്രം

ൽഹി ; തെറ്റായി ഭൂപടം ചിത്രീകരിച്ച് പ്രചരിപ്പിച്ച് ട്വിറ്റെർ.  ലേയെ തെറ്റായി ചിത്രീകരിച്ചതില്‍ ട്വിറ്റര്‍ ഖേദം പ്രകടിപ്പിച്ചു. നവംബര്‍ 31ന് മുമ്പ് തിരുത്തുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. കമ്പനിയുടെ സത്യവാങ്മൂലം പാര്‍ലമെന്ററി സമിതിക്ക് ലഭിച്ചു. നേരത്തെ ലേയെ ചൈനയുടെ ഭാഗമാക്കിയ ഭൂപടം ട്വിറ്റര്‍ പങ്കുവച്ചിരുന്നു.

തുടര്‍ന്ന്, വിഷയം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സേയ്ക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഭൂപടം പരിഷ്‌കരിച്ചു. എന്നാല്‍, ചൈനയില്‍ നിന്ന് ലഡാക്കിനെ മാറ്റിയെങ്കിലും ജമ്മു കശ്മീരിന്റെ ഭാഗമായാണ് രണ്ടാമതായി അവർ കാണിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കേന്ദ്രം വീണ്ടും നോട്ടിസ് അയച്ചത്.

Top