ശിവസേനയുടെ മുംബൈ കോര്‍പ്പറേഷനില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്‌

income tax

മുബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന നീക്കങ്ങള്‍ തുടങ്ങിയപ്പോള്‍ മുംബൈയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.ശിവസേന കാലങ്ങളായി ഭരിക്കുന്ന ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ കരാറുകാരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.

നവംബര്‍ ആറിന് നടന്ന റെയ്ഡിന്റെ വിവരം ആദായനികുതി വകുപ്പ് തന്നെ വ്യാഴാഴ്ച അറിയിച്ചിരുന്നു.735 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.ബാങ്ക് വായ്പ തട്ടിപ്പ്, പാരിതോഷികം, കൃത്രിമ ചെലവ്, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശേഷിയുള്ള കോര്‍പറേഷനാണ് ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍.

Top