ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ 2016-17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും.

ശനിയാഴ്ച അര്‍ധരാത്രിവരെ റിട്ടേണ്‍ നല്‍കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്നും, രണ്ട് ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 31 ന് അവസാനിക്കേണ്ട സമയപരിധി കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് 5 വരെ നീട്ടുകയായിരുന്നു.

Top