income tax return

ന്യൂഡല്‍ഹി: പ്രതിവര്‍ഷം 50 ലക്ഷത്തിലേറെ രൂപ വരുമാനമുണ്ടെങ്കില്‍ എങ്കില്‍ ഇനിമുതല്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ ആസ്തികളുടെ വിവരങ്ങളും നല്‍കേണ്ടിവരും.

പുതിയ നിര്‍ദേശപ്രകാരം വ്യക്തികള്‍ തങ്ങള്‍ക്കുള്ള ആസ്തികളും ബാധ്യതകളും അതില്‍ രേഖപ്പെടുത്തേണ്ടിവരും

ഇതില്‍തന്നെ സ്ഥാവര, ജംഗമ(ഇമ്മൂവബ്ള്‍, മൂവബ്ള്‍) ആസ്തികള്‍ വേറെവേറെ കാണിക്കണം. ഭൂമി, കെട്ടിടം തുടങ്ങിയവയാണ് സ്ഥാവര ആസ്തിയില്‍ ഉള്‍പ്പെടുത്തേണ്ടത്.പണം, വാഹനം, ആഭരണം തുടങ്ങിയവയാണ് ജംഗമ ആസ്തികള്‍. വായ്പകളുംമറ്റുമാണ് ബാധ്യതകളുടെ കോളത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

ഒന്നിലധികം ബിസിനസില്‍നിന്ന് വരുമാനമുള്ളവര്‍ ഇനി അതേക്കുറിച്ചും വ്യക്തമാക്കണം.ഐടിആര്‍എസില്‍ ഇതിനുവേണ്ടി പുതിയ സെക്ഷന്‍ ഉള്‍പ്പെടുത്തി.

Top