income tax raide in axis banks noida branch

ന്യൂഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ നോയ്ഡ ശാഖയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി.

വിവിധ കമ്പനികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലാണ് ഇത്രയും പണം സൂക്ഷിച്ചിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ കള്ളപ്പണം വെളിപ്പിക്കുകയായിരുന്നു കമ്പനികളുടെ ലക്ഷ്യം.

ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ആക്‌സിസ് ബാങ്കിന്റെതന്നെ മറ്റൊരു ശാഖകൂടി പ്രതിക്കൂട്ടിലാകുന്നത്.

നവംബര്‍ 25ന് നടത്തിയ പരിശോധനയില്‍ ന്യൂഡല്‍ഹിയിലെതന്നെ കശ്മീരി ഗേറ്റ് ശാഖയില്‍ 40 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

Top