income tax raid

തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണബാങ്കുകളിലും സൊസൈറ്റികളിലുമുള്ള കള്ളപ്പണനിക്ഷേപം ആദായനികുതി വകുപ്പ് കണ്ടെത്തി.

തൃശൂരിലെ പ്രമുഖ സഹകരണബാങ്കില്‍ മാത്രം 150 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു.

കള്ളപ്പണനിക്ഷേപം കണ്ടെത്താന്‍ ആദായനികുതി വകുപ്പ് നടത്തിയ സര്‍വ്വേയിലാണ് സഹകരണബാങ്കുകളിലും സൊസൈറ്റികളിലും കള്ളപ്പണനിക്ഷേപം നടത്തുന്നതായി കണ്ടെത്തിയത്.

തൃശൂരിലെ പ്രമുഖ സഹകരണ ബാങ്കില്‍ മാത്രം 250 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതില്‍ 150 കോടി രൂപയോളം കള്ളപ്പണമാണെന്നുമാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തില്‍ . ഈ സ്ഥാപനത്തിന്റെ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.

ഇത് പരിശോധന നടത്തിവരികയാണ്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റികളും സഹകരണ സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിധിക്കു പുറത്താണെന്ന തെറ്റിദ്ധാരണയാണ് ഇവിടെ കണക്കില്‍ പെടാത്ത പണം നിക്ഷേപിക്കാനുള്ള കാരണമെന്ന് ആദായനികുതി വകുപ്പ് ചീഫ് കമ്മീഷണര്‍ പ്രണവ് കുമാര്‍ ദാസ് പറഞ്ഞു.

പലപ്പോഴും പാന്‍നമ്പര്‍ പോലും വാങ്ങാതെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബാങ്കുകളുടെ അറിവില്ലായ്മയാണെങ്കിലും കള്ളപ്പണനിക്ഷേപത്തിന് കൂട്ടുനിന്നാല്‍ നടപടിയുണ്ടാകും.

കേന്ദ്ര, സംസ്ഥാന സഹകരണബാങ്കുകള്‍ക്കൊഴികെയുള്ള സഹകരണസൊസൈറ്റികള്‍ക്ക് ബാങ്കുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നും ഇത്തരക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

Top