പണവും രേഖകളും കണ്ടുകെട്ടി; അന്‍പുചെഴിയന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്തത് 77 കോടി

ചൈന്നൈ: ചൈന്നൈയിലെ പരിശോധനയില്‍ പണവും രേഖകളും കണ്ടുകെട്ടി. 77 കോടിയാണ് കണ്ടുകെട്ടിയത്. തമിഴ് സിനിമ നിര്‍മാതാവും പണമിടപാടുകാരനുമായ അന്‍പുചെഴിയന്റെ ഓഫീസില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ബിഗിലിന് സാമ്പത്തിക സഹായം നല്‍കിയത് അന്‍പുചെഴിയനാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഗോപുരം ഫിലിംസിന്റെ മേധാവിയും തമിഴ് സിനിമാ നിര്‍മാണ രംഗത്തെ പ്രമുഖനുമാണ് ജി.എന്‍. അന്‍പു ചെഴിയന്‍. സിനിമ നിര്‍മാണത്തിന് കോടികള്‍ വായ്പ നല്‍കുന്ന അന്‍പു ചെഴിയനാണ് പല നിര്‍മാതാക്കളുടെയും ആശ്രയം.മധുര സ്വദേശിയായ അന്‍പുചെഴിയന്‍ ഒരു നിര്‍മാതാവിന്റെ പരാതിയില്‍ 2011 ല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.

Top