ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

കൊച്ചി: ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഇന്‍കം ടാക്‌സ് പരിശോധന. കൊച്ചിയിലെ പ്രത്യേകാന്വേഷണ സംഘത്തിന്റേതാണ് പരിശോധന. നേരത്തെ സൊസൈറ്റിയുടെ വടകരയിലെ ഹെഡ് ഓഫിസിലും കോഴിക്കോട്ടെ ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരുന്നു ഇവിടെ പരിശോധന നടത്തിയത്.

കഴിഞ്ഞ 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇഡി ഉരാളുങ്കലിന് കത്ത് നല്‍കിയിരുന്നു. 5 വര്‍ഷത്തിനിടെ ഏറ്റെടുത്ത കരാറുകള്‍ അറിയിക്കണമെന്നും സര്‍ക്കാര്‍, സ്വകാര്യ കരാറുകളുടെ വിവരങ്ങള്‍ വേര്‍തിരിച്ച് നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയത്.

 

Top