income tax raid in tamil nadu health minister vijayabhaskars house other properties

ചെന്നൈ: തമിഴ്‌നടന്‍ ശരത്കുമാറിന്റേയും തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്‌കറിന്റെ വസതിയില്‍ ഇന്‍കംടാക്‌സ് വകുപ്പിന്റെ റെയ്ഡ്.

ഏപ്രില്‍ 12ന് നടക്കുന്ന ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

വിജയഭാസ്‌കറിന്റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലാണ് ഇന്‍കംടാക്‌സ് വകുപ്പ് പരിശോധന നടത്തിയത്.

ശരത്കുമാറിന്റെ പാര്‍ട്ടി ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ഥി ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ദിനകരന് വോട്ടു ചെയ്യാനായി പണം നല്‍കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ആരോഗ്യമന്ത്രി വിജയഭാസ്‌ക്കറാണ് പണം നല്‍കുന്നതിന് പിന്നിലെന്നും ശരത്കുമാറിനും ഇതില്‍ പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

ചെന്നൈയിലെ 19 ഇടങ്ങളിലും തിരുച്ചി, പുതുക്കോട്ട ജില്ലകളിലെ 13 ഇടങ്ങളിലും പരിശോധന നടത്തി.

നാലു പരാതികളാണ് മന്ത്രിക്കെതിരെ ലഭിച്ചതെന്നും ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top