ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫിസുകളിലും ആദായനികുതി റെയ്ഡ്

കൊച്ചി: വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ്, ഫാരിസിന്റെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടക്കുന്നത് എന്നാണ് സൂചന.

രാവിലെ എട്ടുമണിക്കാണ് കൊച്ചിയിലും കൊയിലാണ്ടിയിലും ചെന്നൈയിലും ഒരേസമയം റെയ്ഡ് തുടങ്ങിയത്. മുംബൈയിലും ഡല്‍ഹിയിലും റെയ്ഡ് നടക്കുന്നതായി വിവരമുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ആദായനികുതി ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.

ഫാരിസിന്റേതായി 90ല്‍ ഏറെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ഉണ്ടെന്നും ഇവയില്‍ വിദേശത്ത് നിന്ന് അടക്കം നിക്ഷേപങ്ങള്‍ വന്നതായുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഫാരിസിന്റെ കമ്പനിയില്‍ നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ സിപിഎം വിഭാഗീയതയുടെ കാലത്ത് ഫാരിസ് അബൂബക്കര്‍ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

Top