ഡിഎംകെ ട്രഷററുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ഗൂഢാലോചനയെന്ന്…

ചെന്നൈ: ആദായനികുതി വകുപ്പ് ഡി.എം.കെ. ട്രഷറര്‍ ദുരൈ മുരുകന്റെ വസതിയില്‍ റെയ്ഡ് നടത്തി. ഡി.എം.കെ.യിലെ മുതിര്‍ന്ന നേതാവായ ദുരൈ മുരുകന്റെ വെല്ലൂരിലെ വസതിയിലും കാട്പാടിയിലെ കോളേജിലും ഫാംഹൗസിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്‌ക്വാഡും ദുരൈ മുരുകന്റെ വസതിയില്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് ഡി.എം.കെ. നേതാവിന്റെ വസതിയിലെത്തിയ പരിശോധനാസംഘം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിക്കുകയായിരുന്നു.ദുരൈ മുരുകന്റെ മകന്‍ കതിര്‍ ആനന്ദ് ഇത്തവണ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഡി.എം.കെ. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദുരൈ മുരുകന്റെ ആരോപണം.

Top