‘മൊഴി രേഖപ്പെടുത്തിയത് പ്രധാനപ്പെട്ട ഉദ്യോ​ഗസ്ഥരുടെ’, ബിബിസി ഓഫീസ് പരിശോധനയിൽ വിശദീകരിച്ച് ആദായ നികുതി വകുപ്പ്

ഡൽഹി : ബിബിസി ഓഫീസിൽ വളരെ പ്രധാനപ്പെട്ട ഉദ്യോ​ഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് വിശദീകരിച്ച് ആദായ നികുതി വകുപ്പ്. ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ല. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതിൽ തടസപ്പെടുത്തിയില്ലെന്നും വകുപ്പ് വിശദീകരിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. അതേസമയം പരിശോധന നടന്ന മൂന്ന് ദിവസവും പുറത്ത് പോകാതെ ചില ഉദ്യോ​ഗസ്ഥർക്ക് ഓഫീൽ തുടരേണ്ടി വന്നുയെന്നത് കൂടതൽ ചർച്ചയ്‌ക്ക് വഴിവെക്കുമെന്നാണ് സൂചന.

Top