ആദായനികുതി ഓഫീസുകള്‍ ഈ മാസം എല്ലാ ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും

ഡല്‍ഹി: ആദായനികുതി വകുപ്പ് ഓഫിസുകള്‍ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ തലം വരെയുള്ള ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ഇതനുസരിച്ചു കേരളത്തിലടക്കം ഓഫിസുകള്‍ക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും. നികുതിദായകരുടെ പരാതികള്‍ക്കു ചെവികൊടുക്കാത്ത കേന്ദ്രനികുതി ബോര്‍ഡുകളെ വിമര്‍ശിച്ച ധനമന്ത്രി നികുതിദായകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബോര്‍ഡുകള്‍ തയാറാകണമെന്ന് നിര്‍ദേശിച്ചു.

 

Top