Income tax evasion case against Vellappally- AG report

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആദായ നികുതി കണക്കുകളില്‍ വന്‍വെട്ടിപ്പ് നടത്തിയതായി അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ട്.

ഒരു വര്‍ഷം 55 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. മറ്റു വര്‍ഷങ്ങളിലും സമാനമായ വെട്ടിപ്പ് നടത്തിയെന്നാണ് എജിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് പീപ്പിള്‍ ചാനല്‍ വ്യക്തമാക്കുന്നത്.

പരിശോധനയില്‍ കണക്കില്‍ പെടാത്ത സ്വത്താണ് എജി കണ്ടെത്തിയത്. ഒരു വര്‍ഷത്തെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

vellappally-thushar

വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കണമെന്ന എജി യുടെ ആവശ്യം ആദായ നികുതി വകുപ്പും അവഗണിച്ചു. വെള്ളാപ്പള്ളിയും മകനും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് എജി നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു വര്‍ഷങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് സൂചന.

ബിജെപിയുമായി കൂട്ടുകൂടി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ഹെലികോപ്റ്റര്‍ പ്രചരണം നടത്തിവരുന്ന വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് അക്കൗണ്ട് ജനറലും ആദായ നികുതി വകുപ്പും എന്നിരിക്കെ എജിയുടെ റിപ്പോര്‍ട്ട് ബിജെപിയേയും വെട്ടിലാക്കുന്നതാണ്.

Top