ആദായ നികുതി വകുപ്പിന്റെ റിട്ടേണ്‍ ഫോമുകള്‍ ഓണ്‍ലൈനില്‍ തയ്യാറായി

ദായ നികുതി വകുപ്പിന്റെ റിട്ടേണ്‍ ഫോമുകളെല്ലാം ഓണ്‍ലൈനായി തയ്യാറായി.

ഇന്‍കംടാക്‌സ് ഇ ഫയലിങ് വെബ് സൈറ്റിലൂടെയാണ് ഐടിആര്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ടത്.

ഐടിആര്‍ ഫോമുകളുടെ എണ്ണം ഒമ്പതില്‍നിന്ന് ഏഴാക്കുകയും 50 ലക്ഷം രൂപവരെ ശമ്പളമായി ലഭിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഐടിആര്‍ ഫോം1 ഒരുപേജാക്കി കുറച്ചിട്ടുമുണ്ട്.

80 വയസ്സിന് മുകളിലുള്ളവരൊഴികെ ബാക്കിയുള്ളവരെല്ലാം ഓണ്‍ലൈനിലാണ് റിട്ടേണ്‍ നല്‍കേണ്ടത്. ജൂലായ് 31 ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി

Top