ആദായ നികുതിദാതാക്കളുടെ പട്ടികയില്‍ 75 ലക്ഷം പേര്‍ ഉള്‍പ്പെട്ടതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്

ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം ഇതുവരെ 75 ലക്ഷം പേര്‍ ആദായ നികുതിദാതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. അടുത്ത മാര്‍ച്ചിനകം 1.25 കോടി പേരെ പുതുതായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ പട്ടികയില്‍ ചേര്‍ക്കാനാണ് കേന്ദ്ര പ്രത്ക്ഷ ികുതി ബോര്‍ഡിന്റെ ഒരുക്കം.

നികുതിവെട്ടിപ്പ് തടയുന്നതിന് ഒട്ടേറെ നടപടികളെടുത്തതാണ് നികുതിദായകരുടെ എണ്ണം കൂട്ടിയത്. 2017-18 ല്‍ 1.06 കോടി പേരാണ് നികുതിദായകരുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ചിരുന്നത്.

Top