കൈലേഷ് ഗഹ് ലോട്ടിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

kailash

ന്യൂഡല്‍ഹി: ഗതാഗത മന്ത്രി കൈലേഷ് ഗഹ് ലോട്ടിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.

കൈലേഷുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെയും ഗുര്‍ഗാവിലെയും 16 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാവിലെയാണ് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.

കൈലേഷിനെതിരെ അനധികൃത സ്വത്തു സമ്പാദനം ഉള്‍പ്പെടെയുള്ള പത്ത് കേസുകള്‍ ഉള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

Top