എം.കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകള്‍ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മരുമകന്‍ ശബരീശന്റെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. കൂടാതെ ശ്രീവൈകുണ്ഠത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉര്‍വ്വശിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

നേരത്തെ, നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ട്രഷററും കമലിന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ പ്രൊഡക്ഷന്‍സ് പങ്കാളിയുമായി ചന്ദ്രശേഖര രാജിന്റെ വീട്ടിലും, ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഡിഎംകെ നേതാവ് കെ. എസ് ധനശേഖരന്‍, എംഡിഎംകെ നേതാവ് കവിന്‍ നാഗരാജന്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.

 

Top