നഷ്ടക്കണക്കുകള്‍ക്ക് വിട; കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തെ വരുമാനത്തില്‍ വര്‍ധന

ksrtc

തിരുവനന്തപുരം: നഷ്ടക്കണക്കുകള്‍ മാത്രം നിരത്തിയിരുന്ന കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തെ വരുമാനത്തില്‍ വര്‍ധന. ജൂണ്‍ മാസത്തേക്കാള്‍ 7.66 കോടി രൂപയുടെ വര്‍ധനവാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.

197.64 കോടി രൂപയാണ് ജൂലൈ മാസത്തെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു.

പ്രതിദിന കളക്ഷനില്‍ ജൂലൈ 9, 23 തീയതികളിലാണ് കെഎസ്ആര്‍ടിസി ഏറ്റവുമധികം വരുമാനം നേടിയത്.

ജൂലൈ ഒമ്പതിന് 7.14 കോടിയും 23ന് 7.16 കോടി രൂപയുമായിരുന്നു കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ കളക്ഷന്‍.

Top