നിപ:ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റെും സ്വര്‍ണമെഡലും

nipa

തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് മുൻകൂർ ഇൻക്രിമെന്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവർത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇൻക്രിമെന്റ്.

നാല് അസിസ്റ്റന്റ് പ്രൊഫസർമാരും 19 സ്റ്റാഫ് നേഴ്‌സും ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റൽ അറ്റന്റർമാരും രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർമാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യൻമാരുമുൾപ്പടെ 61 പേർക്കാണ് ഇൻക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയർ റസിഡന്റുമാരെയും മൂന്ന് സീനിയർ റസിഡന്റുമാരേയും ഒരോ പവന്റെ സ്വർണ്ണമെഡൽ നൽകി ആദരിക്കും.

നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ സ്മരണാർത്ഥം സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാർഡ് ഏർപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

Top