സ്പായുടെ മറവില്‍ പെണ്‍വാണിഭം, ഉടമസ്ഥനടക്കം 11 പേര്‍ അറസ്റ്റില്‍

ഗുരുഗ്രാം: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം ഗുരുഗ്രാമില്‍ അറസ്റ്റില്‍.

വ്യാഴാഴ്ച വൈകിട്ട് ഗുഡ്ഗാവ് പോലീസ് രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് സ്പാ ഉടമസ്ഥനടക്കം 11 പേര്‍ അറസ്റ്റിലായത്. സ്പാ ഉടമസ്ഥന്റെ ഭാര്യ, മാനേജര്‍, എട്ടു സ്ത്രീകള്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ഗുഡ്ഗാവ് സെക്ടര്‍ 50-ലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായിലായിരുന്നു ഇവര്‍ വാണിഭം കേന്ദ്രീകരിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. റെയ്ഡില്‍ രണ്ട് ഇടപാടുകാരും അറസ്റ്റിലായിട്ടുണ്ട്.

Top