കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത് അയച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി നടക്കാവ് പൊലീസ്

കോഴിക്കോട്: ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് അയച്ച സംഭവം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍, കൊച്ചിയില്‍ പൊട്ടിച്ചതു പോലെ കോഴിക്കോടും പൊട്ടിക്കുമെന്നാണ് കളക്ടര്‍ സ്‌നേഹീല്‍ കുമാര്‍ സിംഗിന് ലഭിച്ച കത്തിലെ ഭീഷണി.

വ്യാജ കമ്യൂണിസ്റ്റുകളുടെ വേട്ടയാടലിനെതിരെ തിരിച്ചടി നടത്തുമെന്നും കത്തില്‍ പറയുന്നു. സിപിഐഎംഎല്ലിന്റെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസമാണ് കളക്ടറേറ്റില്‍ ലഭിച്ചത്.

നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസും കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും നടക്കുന്ന കോഴിക്കോട് ബീച്ചില്‍ സുരക്ഷ ശക്തമാക്കി.

Top