വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍

തൃശൂര്‍: ചാവക്കാട്, വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മണത്തല പള്ളിത്താഴം ഷാനവാസിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്ത് നാലിനാണ് മണത്തല സ്വദേശിനിയായ യുവതിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതി ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

 

Top