സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: മാറനല്ലൂരില്‍ സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും കൊലപാതക കാരണമെന്താണെന്നും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മാറനല്ലൂര്‍ സ്വദേശികളായ ചപ്പാത്തി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്, പക്രു എന്ന് വിളിക്കുന്ന സജീഷ് എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷിന്റെ വീടിന്റെ സമീപത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവരുടെ സുഹൃത്തായ പ്രകാശ് എന്ന അരുണ്‍രാജ് പൊലീസില്‍ കീഴടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി സന്തോഷിന്റെ വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടാവുകയും ഇത് വാക്കേറ്റത്തിലും തുറന്ന കൊലയിലും അവസാനിക്കുകയായിരുന്നു. സജീഷും സന്തോഷും തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു എന്നാണ് അരുണ്‍രാജ് പൊലീസിനോട് പറഞ്ഞത്.

 

Top