വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം : ഉദ്യോഗസ്ഥനെതിരേ അന്വേഷണം

Forest minister K Raju

തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് അന്വേഷണം നടത്താന്‍ നിര്‍ദേശം. വകുപ്പ് മന്ത്രി കെ.രാജുവാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തൃശൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

വിവാഹത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മണ്ഡപത്തിലേയ്ക്ക് നിരവധി തവണ വനംവകുപ്പിന്റെ വാഹനങ്ങള്‍ ഓടിയെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Top