മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പേര്‍കൂടി അറസ്റ്റില്‍

കൊച്ചി: കാലടിയില്‍ മിന്നല്‍മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മിച്ച പള്ളിയുടെ മാതൃക തകര്‍ത്ത കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. രാഷ്ട്രീയ ബജ്റങ്ദള്‍ പ്രവര്‍ത്തകരായ കെ.ആര്‍. രാഹുല്‍, എന്‍.എം. ഗോകുല്‍, സന്ദീപ് കുമാര്‍ എന്നുവരെയാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എല്ലാവരും പെരുമ്പാവൂരിലും പരിസരങ്ങളിലും ഉള്ളവരാണ്.

തിങ്കളാഴ്ചയും രണ്ടുപേര്‍ അറസ്റ്റില്‍ ആയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമയ്ക്കായി കാലടി ശിവരാത്രി മണപ്പുറത്ത് പള്ളിയുടെ മാതൃകയില്‍ പണിത സെറ്റാണ് ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികള്‍ തകര്‍ത്തത്. മതസ്പര്‍ധ വളര്‍ത്തും വിധം പെരുമാറി എന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Top