‘അതിജീവനവുമായി’ ഇഞ്ചക്കാടൻ, തെരഞ്ഞെടുപ്പ് ഗാനവും സൂപ്പർഹിറ്റ് !

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ  ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ് റിയാസിനു വേണ്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗാനം ശ്രദ്ധേയമാകുന്നു.

 

‘ഇനി വരുന്ന തലമുറയ്ക്ക്, ഇവിടെ വാസം സാധ്യമോ ‘ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് രചന നിർവ്വഹിച്ച  ഇഞ്ചക്കാട് ബാലചന്ദ്രനാണ്, ‘അതിജീവനം’ എന്നു പേരിട്ടിരിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഗാനത്തിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്. സിനിമാ സംഗീത സംവിധായകൻ അരുൺ വിജയ് യുടെ സംഗീതത്തിന് ശബ്ദം നൽകിയിരിക്കുന്നത്, സിനിമാ പിന്നണി ഗായിക സുലൈഖയാണ്.

ദൃശ്യ വിരുന്നൊരുക്കുന്ന ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു. പിണറായിയുടെ മാസ് ഡയലോഗും ഇടതുപക്ഷ സർക്കാറിന്റെ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങളും, ജനക്ഷേമ പ്രവർത്തനങ്ങളും, നിപ്പയും, പ്രളയവും എല്ലാം ‘അതിജീവന’ ഗാനത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

ഭരണ തുടർച്ച ലക്ഷ്യമിട്ട് ഇടതുപക്ഷവും, ഭരണം പിടിക്കാൻ യു.ഡി.എഫും, പരമാവധി സീറ്റുകൾ നേടാൻ ബി.ജെ.പിയും രംഗത്തിറങ്ങിയതോടെ, സംസ്ഥാനത്ത് പ്രചരണവും കൊടുംബിരി കൊള്ളുകയാണ്. അവസാന ലാപ്പിൽ മേധാവിത്വം പുലർത്താനാണ് രാഷ്ട്രീയ പാർട്ടികളുടെ മത്സരം. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രചരണം കൊഴുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സിനിമാ പാരഡി ഗാനങ്ങൾ കേട്ടു മടുത്തവർക്ക്  അതിൽ നിന്നും വ്യത്യസ്തമായ ഒരു വിഷ്വൽ ‘ട്രീറ്റ്മെന്റ്‌’ കൂടിയാണ് അരുൺ വിജയ്- ഇഞ്ചക്കാടൻ ടീമിന്റെ ‘അതിജീവനം’.

Top