സോഷ്യല്‍ മീഡിയയിലെ ആ കുട്ടിത്താരം ‘ഇനായ’യാണ്

താരദമ്പതികളുടെ മക്കള്‍ എന്നും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. അതില്‍ കൂടുതല്‍ ആരാധകരുള്ള കുട്ടി സെലിബ്രിട്ടിയാണ് സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂര്‍. നിമിഷനേരങ്ങള്‍ കൊണ്ടാണ് തൈമൂറിന്റെ ചിത്രങ്ങള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സെയ്ഫ് അലിഖാന്റെ സഹോദരിയും നടിയുമായ സോഹയയുടെ മകള്‍ ഇനായയും തൈമൂറും ഒന്നിച്ചുള്ള ഫോട്ടോകളും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഇനായയുടെ പുതിയ ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

View this post on Instagram

More kisses in the park

A post shared by Soha (@sakpataudi) on

സോഹ തന്നെയാണ് ഇനായയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. തൈമൂറും ഇനായയും തമ്മിലുള്ള കൂട്ടിനെക്കുറിച്ചും മുമ്പ് ഒരു ഫോട്ടോ പങ്കുവച്ചപ്പോള്‍ സോഹ പറഞ്ഞിരുന്നു. തൈമൂര്‍ ഭയങ്കര കെയറിംഗ് ഉള്ളയാളാണ്. രണ്ടുപേരും ചെറിയ കുഞ്ഞുങ്ങളാണ്. നിഷ്‌കളങ്കരായ കുട്ടികള്‍. ഒരുമിച്ച് കളിക്കുന്നവര്‍. പക്ഷേ തൈമൂര്‍ ഭയങ്കര കെയറിംഗ് ഉള്ളയാളാണെന്നാണ് എനിക്കു തോന്നുന്നത്. തൈമൂറിന്റെ മുടി ഒരിക്കല്‍ ഇനായ പിടിച്ചുവലിച്ചു. പക്ഷേ തൈമൂര്‍ ഒന്നും പറഞ്ഞില്ല. സ്വന്തം കുടുംബത്തിലെ കുട്ടിയാണെന്ന് ചിലപ്പോള്‍ അവന് മനസ്സിലാകുന്നുണ്ടാകും. അതുകൊണ്ടാകും അവന്‍ ക്ഷമിക്കുന്നതെന്നും സോഹ പറഞ്ഞിരുന്നു.

Top