സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ തയ്യാറെടുപ്പുകള്‍ അപര്യാപ്തം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് 33 ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കേന്ദ്രം ഇതുവരെ വാക്സിന്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ അപകടകരമാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

‘കോവിഡിനെതിരെ വാക്സിന്‍ വികസിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാവും ഇന്ത്യ. വാക്സിന്റെ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ വ്യക്തവും കൃത്യതയുമുള്ള ആസൂത്രണം ആവശ്യമുണ്ട്. എന്നാല്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടില്ല. ഈ മുന്നൊരുക്കമില്ലായ്മ അപകടകരമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.

Top