ത്രില്ലറുമായി ജിസ് ജോയ്; ‘ഇന്നലെ വരെ’ ജൂണ്‍ 9ന് സോണി ലിവിൽ റിലീസ് ചെയ്യും

ജിസ് ജോയ് സംവിധാനം ചെയ്ത ‘ഇന്നലെ വരെ’ എന്ന ചിത്രം ജൂണ്‍ 9ന് ഒടിടിയില്‍ റിലീസ് ചെയ്യും. സിനിമ നേരിട്ട് സോണി ലിവിലാണ് റിലീസ് ചെയ്യുക.

ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ജിസ് ജോയ് ഈ വര്‍ഷം ത്രില്ലര്‍ ചിത്രവുമായാണ് എത്തുന്നത്. ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാത്യു ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയത്. റീബ മോണിക്ക ജോണ്‍, റോണി ഡേവിഡ് രാജ്, അതുല്യ ചന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Top