വയനാട്ടിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രം

കൽപ്പറ്റ: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ജില്ലയായതിനാൽ വയനാട്ടിൽ പോളിങ് സമയം വൈകീട്ട് ആറ് മണി വരെ മാത്രമായി ചുരുക്കി.

വയനാട് ഒഴികെയുള്ള ജില്ലകളില്‍ നാളെ രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെ പോളിങ് ഉണ്ടാവും. അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈന്‍ ഉള്ളവര്‍ക്കും, പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം.

സാനിറ്റൈസര്‍ അടക്കം കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനുള്ള എല്ലാ സംവിധാനവും കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. വോട്ടിങ് മെഷീന്‍ എവിടെയെങ്കിലും കേടായാല്‍ അത് സ്ഥാപിക്കാനാവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെടെ 9 രേഖകള്‍ ഉപയോഗിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്താം.

Top