വയനാട്ടില്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലിരുന്നയാള്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കല്ലൂര്‍ വാകേരി കുറുമ കോളനിയിലെ രവി(40) ആണ് മരിച്ചത്.

ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് രവി ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം.

Top