വിജയ്63 ല്‍ ഹിന്ദി താരം ജാക്കി ഷറഫും പ്രധാന കഥാപാത്രമായി എത്തുന്നു

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ദളപതി 63. ആറ്റ്ലി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റ്ലിയും വിജയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തില്‍ ഹിന്ദി താരം ജാക്കി ഷറഫും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ താന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രത്തില്‍ ജാക്കി ഷറഫിന്റെ കഥാപാത്രത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രമായ വിജയ്63 ല്‍ ഒരു കായികതാരത്തിന്റെ ഗെറ്റപ്പിലാണ് വിജയ് എത്തുക.നയന്‍താരയാണ് ചിത്രത്തിലെ നായിക.പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.എ ആര്‍ റഹ്മാന്‍ ആണ്‌
ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top