ഉത്തര്‍പ്രദേശില്‍ മൂന്ന് കൊടുംകുറ്റവാളികളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി

Man shot

ലക്‌നോ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മൂന്ന് കൊടുംകുറ്റവാളികളെ പൊലീസ് വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു. ഡാഡോ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇവരുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു ക്രിമിനലുകളെ വെടിവച്ച് വീഴ്ത്തിയത്. പുലര്‍ച്ചെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലിലാണ് മൂന്നാമനെ വധിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊലപാതകം, കവര്‍ച്ച, ബലാത്സംഗം ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് പേരെയാണ് വധിച്ചതെന്ന് യുപി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട രണ്ടു ക്രിമിനലുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. കഷ്ഗഞ്ച് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ പൊലീസ് വധിച്ചത്.

Top