ഉത്തര്‍പ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ ദാരുണമായി കൊല്ലപ്പെട്ടു

shoot

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ ദാരുണമായി കൊല്ലപ്പെട്ടു.

ഹിന്ദുസ്ഥാന്‍ പത്രത്തിലെ ജീവനക്കാന്‍ നവീന്‍ ആണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഉള്‍പ്പെടെ നാല് മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത്.

കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനായിരുന്നു ബെംഗളൂരുവിലെ വീടിന് മുന്നില്‍ അഞ്ജാതരുടെ വെടിയേറ്റ് ഗൗരി മരിച്ചത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ത്രിപുരയിലെ മാണ്ഡിയില്‍ ശാന്തനു ഭൗമിക് എന്ന പ്രാദേശിക പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.

Top