ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ ബൈക്കുകളിലെത്തിയ ആറ് പേര്‍ തല്ലിക്കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ തല്ലിക്കൊന്നു. ബിജെപി ബൂത്ത് പ്രസിഡന്റ് ദിനേശ് സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഗ്രാംപൂര്‍ പ്രദേശത്തെ സാഹ്ജിപൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ ആറ് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

സംഗ്രാംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ധൗരഹര സ്വദേശിയായ ദിനേശ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ബിത്താരിക്ക് സമീപം രണ്ട് ബൈക്കുകളിലായി എത്തിയ 6 പേര്‍ ഇയാളെ തടഞ്ഞു. പിന്നീട് ഇരുമ്പ് വടികള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ തുടങ്ങി. നിലവിളി കേട്ട് ആളുകള്‍ വരുന്നത് കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ദിനേശ് മരിച്ചു. സംഗ്രാംപൂരിലെ ധൗര്‍ഹാര നിവാസിയായ ദിനേഷ് സിംഗ് ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ബൂത്ത് പ്രസിഡന്റുമായിരുന്നു. അക്രമികള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് എസ്എച്ച്ഒ നിര്‍മല്‍ സിംഗ് പറഞ്ഞു.

Top