യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പോലീസ് മറച്ചുവെയ്ക്കുന്നു; തെളിവ് മറയ്ക്കാന്‍ കുഴിച്ചിടുന്നു

ത്തര്‍പ്രദേശിലെ പോലീസ് വെടിവെപ്പില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ മറയ്ക്കാന്‍ നിര്‍ബന്ധിച്ച് സംസ്‌കാരം നടത്തുന്നതായി റിപ്പോര്‍ട്ട്. മീററ്റില്‍ കൊല്ലപ്പെട്ട അഞ്ച് സാധാരണക്കാര്‍ പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും ഇടയില്‍ പെട്ട് കൊല്ലപ്പെട്ടതായാണ് കരുതുന്നത്. പ്രതിഷേധക്കാരുടെ വെടിയേറ്റാണ് ഇവരില്‍ പലരും മരിച്ചതെന്ന് പോലീസ് പറയുന്നു.

എന്നാല്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ അതിവേഗത്തില്‍ നിര്‍ബന്ധിച്ച് സംസ്‌കരിച്ചതായാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. അതും ഗ്രാമങ്ങളില്‍ നിന്നും അകന്നാണ് ഈ സംസ്‌കാരങ്ങള്‍ നടന്നത്. കൊല്ലപ്പെട്ട ഓരോരുത്തരെയും പ്രതി ചേര്‍ത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘അക്രമം നടന്ന സ്ഥലങ്ങളില്‍ ഇവര്‍ ഉണ്ടായിരുന്നു, ഇവരെക്കുറിച്ച് സംശയങ്ങളുണ്ട്. എഫ്‌ഐആറില്‍ ഇവരെ പ്രതികളായാണ് കണക്കാക്കുന്നത്, ഇവരുടെ പങ്ക് ശാസ്ത്രീയമായി പരിശോധിക്കും’, മീററ്റ് സിറ്റി പോലീസ് സൂപ്രണ്ട് എഎന്‍ സിംഗ് പറഞ്ഞു.

മീററ്റില്‍ പ്രതിഷേധക്കാര്‍ കനത്ത വെടിവെപ്പ് നടത്തിയെന്ന് എസ്പി പറഞ്ഞു. ഒന്‍പത് പോലീസുകാര്‍ക്കും, പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റും. പ്രതിഷേധക്കാര്‍ക്ക് നേരെ ഏഴ് റൗണ്ട് നിറയൊഴിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ ഈ സമയത്ത് മരണങ്ങള്‍ ഒന്നും നടന്നിരുന്നില്ലെന്ന് ഇവര്‍ അവകാശപ്പെടുന്നു. 18 പേര്‍ക്കാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്, 14 പേര്‍ വെടിയേറ്റാണ് മരിച്ചത്.

മൃതദേഹം വിട്ടുനല്‍കി മണിക്കൂറുകള്‍ക്കകം പോലീസ് കുഴിയെടുത്ത് സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. പള്ളിയിലെ നമസ്സ് പൂര്‍ത്തിയാക്കി ഇറങ്ങിയ ശേഷമാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാര്‍ അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

Top