In UP Anti-Romeo Squads Arested 6 people

arrest

ലക്‌നോ: യുപിയില്‍ സ്ത്രീ സുരക്ഷയ്ക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ആന്റിറോമിയോ സ്‌ക്വാഡ് ആറ് പേരെ പിടികൂടി.

പെണ്‍കുട്ടികളെ ശല്യം ചെയ്തതിനു ഷിംല ജില്ലയില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. ഷിംലയിലെ മൂന്നു സ്ഥലങ്ങളില്‍നിന്നുമാണ് ഇവരെ പിടികൂടിയതെന്നു പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് യോഗി ആദിത്യനാഥ് ആന്റിറോമിയോ സ്‌ക്വാഡ് നടപ്പാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ആന്റിറോമിയോ സ്‌ക്വാഡിനു രൂപം നല്‍കിയത്.

Top