” ഇന്‍ ” ട്രെയ്‌ലര്‍ ഇന്ന്

ജൂലൈ എട്ടിന് മനോരമ മാക്സ് ഒറിജനലില്‍ രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ” ഇന്‍ ” റിലീസ് ചെയ്യും. സിനിമയുടെ ട്രെയ്‌ലര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.

മനോഹരി ജോയി, ദീപ്തി സതി, സേതുലക്ഷ്മി, കിയന്‍, കൃഷ്ണ ബാലകൃഷ്ണന്‍ നടനും സംവിധായകനുമായ മധുപാല്‍ തുടങ്ങിയവര്‍ ആണ് അഭിനയിക്കുന്നത്.

വാവാ ഫിലിംസിന്‍്റെയും സെന്‍ പ്രൊഡക്ഷന്റെയും ബാനറില്‍ സലീല്‍ ശങ്കരനും ,രാജേഷ് നായരും ചേര്‍ന്നാണ് നിര്‍മ്മാണം. ഏക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ അമ്പിളി മോനോന്‍. മനോരമ മാക്സ് ഒറിജനലില്‍ ” ഇന്‍ ” റിലീസ് ചെയ്യും.

Top