തൃശൂരില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ സിറ്റിങ് സീറ്റിലാണ് തോറ്റത്.

ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

Top