തൃശൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശൂര്‍: തൃശൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖക്കാണ് (38) വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രേഖക്ക് കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. തടയാന്‍ ശ്രമിച്ച മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ചിറക്കുന്ന് കോളനിയിലെ സുനുകുട്ടന്‍ എന്നയാളാണ് രേഖയുടെ വീട്ടില്‍ വന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇയാള്‍ മുന്‍പ് രേഖയുടെ അയല്‍വാസി ആയിരുന്നു. നെടുപുഴ പൊലീസ് പ്രതിയെ ശക്തന്‍ പരിസരത്തു നിന്ന് പിടികൂടി പീച്ചി പൊലീസിന് കൈമാറി.

Top