തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ 41 വാര്‍ഡുകളിലായിരുന്നു വനിതാ സംവരണം. അതില്‍ എല്‍ഡിഎഫ് ശക്തമായി അധികാരം ഉറപ്പിക്കുന്ന വാര്‍ഡുകളാണ് കുന്നുകുഴിയും വഞ്ചിയൂരും.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎഫിനാണ് മുന്നേറ്റം. 27 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 12 സീറ്റുമായി രണ്ടാം സ്ഥാനത്തും യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ് നിലവില്‍ തുടരുന്നത്.

Top