തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മണമ്പൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു. മണമ്പൂര്‍ കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജോഷി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Top