മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണ്‍ ആണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.

പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലും , ചൈനയിലുമാണ് മൊബൈല്‍ ഉപയോഗം വര്‍ധിച്ചിരിക്കുന്നത്. ഇതില്‍ ചൈനയെ പോലും കടത്തിവെട്ടുന്ന വളര്‍ച്ചയാണ് ഇന്ത്യയുടേത്.

2022 ആകുന്നതോടെ ആഗോളതലത്തില്‍ 70 ശതമാനം ഉപയോക്താള്‍ ഉണ്ടാകും. ഇത് 2008 ലെ ഉപയോക്താക്കളുടെ എണ്ണത്തിന്റെ ഇരട്ടിയായിരിക്കും.

2022ല്‍ ആഗോള മൊബൈല്‍ ഉപയോക്താക്കള്‍ 5.5 ബില്യണും ആയിത്തീരും. നിലവില്‍ 300 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്.

വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ടാബ്‌ലെറ്റിന്റ തകര്‍ച്ചയെ മറികടക്കാന്‍ സഹായിച്ചിരുന്നു. 5.0 മുതല്‍ 6.0 വരെ സ്‌ക്രീന്‍ സൈസ് ഉള്ള ഫോണുകളാണ് ഇന്ത്യയിലും ചൈനയിലും ഉപയോഗിക്കുന്നത്.

Top