യു.എ.ഇ.യില്‍ പെട്രോളിന് വില കുറയുകയും ഡീസലിന് വില കൂടുകയും ചെയ്യുന്നു

PETROLE

ദുബായ്: യു.എ.ഇ.യില്‍ അടുത്തമാസം പെട്രോളിന് വില കുറയുകയും ഡീസലിന് ചെറിയതോതില്‍ വില കൂടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

മൂന്നുമാസം തുടര്‍ച്ചയായി പെട്രോള്‍ വില കൂടിയതിനുശേഷമാണ് ആദ്യമായി വിലയില്‍ കുറവുവരുന്നത്.

നവംബറിലെ വിലനിലവാരം അനുസരിച്ച് പെട്രോള്‍ സൂപ്പര്‍ 98ന് 2.12 ദിര്‍ഹത്തില്‍ നിന്ന് 2.03 ദിര്‍ഹമായിട്ടാണ് വില കുറയുന്നത്.

സ്‌പെഷ്യല്‍ 95ന് 2.01 ദിര്‍ഹത്തില്‍നിന്ന് 1.92 ദിര്‍ഹമായി കുറയും. പെട്രോള്‍ ഇ പ്ലസ് 91ന് 1.94 ദിര്‍ഹം എന്നത് 1.85 ദിര്‍ഹമായി മാറും.

എന്നാല്‍, 2.10 ദിര്‍ഹത്തിന്റെ ഒരു ലിറ്റര്‍ ഡീസലിന് ഇനി 2.11 ദിര്‍ഹമായിരിക്കും വില.

Top