യുഎഇയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

ബുദാബി: യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി നടത്തിയ 133,003 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 157,785 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

ഇവരില്‍ 148,080 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 548 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ രാജ്യത്ത് 9,157 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു.

Top