തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തേക്ക് സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

encounter

തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം. തൂത്തുക്കുടിയില്‍ രണ്ടാം ദിവസവും സംഘര്‍ഷഭരിതമായിരുന്നു. ഇന്ന് തൂത്തുക്കുടി അണ്ണാനഗറില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് രാവിലെ മുതല്‍ തന്നെ പലയിടത്തും സംഘര്‍ഷം രൂക്ഷമായിരുന്നു. ഇന്നലെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രോക്ഷാകുലരായ ജനങ്ങള്‍ ഇന്ന് വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

Top