ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയവരെ അക്രമികള്‍ ബന്ദിക്കളാക്കി

super-market

പാരീസ് : ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരെ തോക്കുധാരികളായ അക്രമികള്‍ ബന്ദിക്കളാക്കി. തെക്കന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ അക്രമി അവിടെയുണ്ടായിരുന്ന ആളുകളെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. എട്ടു പേരാണു നിലവില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നതെന്നാണു വിവരം.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതേ തുടര്‍ന്ന് സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തിന് അരമണിക്കൂര്‍ മുന്‍പ് തൊട്ടടുത്തുള്ള നഗരത്തില്‍ നാലു പൊലീസുകാര്‍ക്കു നേരെ വെടിവയ്പുണ്ടായി. ഒരു പൊലീസുകാരനു വെടിയേറ്റിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ അക്രമി തന്നെയാണോ ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. കടയ്ക്കുള്ളില്‍ നിന്നു വെടിവയ്പു ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Top