കൊവിഡ് രണ്ടാം തരംഗത്തിലും ആടുകളെ വിറ്റ് പണം നൽകി സുബൈദ

കൊല്ലം: കൊവിഡിന്റെ ആദ്യ ഘട്ടത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം ആടുകളെ വിറ്റ് സംഭാവന നൽകി ശ്രദ്ധ നേടിയ ആളാണ് സുബൈദാ ഉമ്മ. രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ വാക്‌സിൻ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം ആവശ്യപ്പെട്ടു. കഴിഞ്ഞതവണത്തേതു പോലെ സുബൈദ ഉമ്മ ഒരു മടിയും കൂടാതെ ഇത്തവണയും ആടുകളെ വിറ്റ് പണം നൽകി.

നാട് ദുരിതത്തിൽ ആവുമ്പോൾ പ്രതിസന്ധികളൊക്കെയും ഈ ഉമ്മാക്ക് രണ്ടാമത്തെ കാര്യമാണ്. അത് മുൻപും തെളിയിച്ചിട്ടുള്ളതാണ്. ഇത്തവണ വാക്‌സിൻ ക്ഷാമം മറികടക്കാൻ മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്ക് പണം ആവശ്യപ്പെട്ടു. കേരളം ഹൃദയംകൊണ്ട് ആ ആവശ്യം ഏറ്റെടുത്തു. മണിക്കൂറുകൾക്കുള്ളിൽ കോടിക്കണക്കിന് രൂപ ദുരിതാശ്വാസനിധിയിൽ എത്തി. അതിൽ സുബൈദ ഉമ്മയുടെ 5000 രൂപയും ഉണ്ടായിരുന്നു.

 

Top